കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗിന്റെ വസതിക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായി.ഒരു സംഘം രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വീടിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മെയ് 3 മുതൽ ആരംഭിച്ച മെയ്തെയ്- കുകി വിഭാഗക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിലേക്കെത്തിയത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan