മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മണിപ്പൂർ പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. സ്ഫോടന കാരണവും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മണിപ്പൂരിൽ വീണ്ടും സംഘർഷം
