റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്സ് ഉല്പാദനം കൂട്ടാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് അപൂര്‍വ ലോഹങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ ചൈന, ഏഴ് അപൂര്‍വ ലോഹങ്ങള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഏപ്രിലില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1,345 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ഇതിനായുള്ള കരട് പദ്ധതി വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനകള്‍ക്കായി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും, സമഗ്രമായ നയരേഖ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രാലയം സെക്രട്ടറി കമ്രാന്‍ റിസ്വി വ്യക്തമാക്കി.
റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്സ് ഉല്പാദനം കൂട്ടാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
