ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വലവീശിപിടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തെളിവിന്റേയും അടിസ്ഥാനത്തിൽ അല്ല ഈ നടപടിയെന്നും, ബിജെപി ഇതൊരു അജണ്ടയാക്കി, ഇതാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഇന്നത്തെ രീതിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ കഴിയുന്നത് ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ്, കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായി മാപ്പുസാക്ഷികളെ ഉണ്ടാക്കി, ചിലർ സമ്മർദത്തിനു വഴങ്ങുന്നു കൂടാതെ മൊഴി എടുപ്പ് എന്ന് പറഞ്ഞ് വിളിപ്പിച്ചു എത്ര സമയമാണ് ഇഡി നിർത്തിക്കുന്നത്. പ്രധാനപ്പെട്ട വ്യക്തികളെ വിളിച്ചു വരുത്തി അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
