കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെ തൃശൂർ പൂരത്തിന് തുടക്കമായി. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും നടക്കും. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടരുകയാണ്. 11 മണിയോടെയാണ് മഠത്തില്‍ വരവ്. ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളും. ലോകത്തിലെ ഏറ്റവും വലിയ വാദ്യമേളയായ ഇലഞ്ഞിത്തറമേളത്തിന് രണ്ടുമണിയോടെ തുടങ്ങും. അഞ്ചുമണിയോടെ തെക്കോട്ടിറക്കം. പിന്നെ കുടമാറ്റം നടക്കും. എഴുന്നള്ളിപ്പുകൾ രാത്രിയിലും ആവർത്തിക്കും. പുലർച്ചെ മൂന്നിന് വെടിക്കെട്ട് നടക്കും.
തൃശ്ശൂർ പൂരം ഇന്ന്
