സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്,വയനാട്, മലപ്പുറം പാലക്കാട്,ത്യശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് വെബ് കാസ്റ്റിംഗ്. കള്ളവോട്ട് തടയാൻ വടകര മണ്ഡലത്തിലെ വോട്ടിങ് വീഡിയോയിൽ പകർത്തണമെന്ന ആവശ്യവുമായി യുഡിഎഫ് നൽകിയ ഹർജിയും, ഇരട്ട വോട്ടുകളിൽ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ നൽകിയ ഹർജിയുമാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും
