കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഒരേസ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബീഹാറിനെ പോലെയാണ് കേരളത്തിൽ അഴിമതി എന്ന് പ്രധാനമന്ത്രി പറഞ്ഞതിലൂടെ ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്, ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്, ഏതു റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും, സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ ആക്ഷേപം ചൊരിയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം സംഘപരിവാറിനെ നേരിട്ട് എതിർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നില്ല, ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി വീണ്ടും വയനാട്ടിൽ മത്സരിക്കുകയാണ്, കൂടാതെ ശക്തമായ നിലപാട് രാഹുലിൽ നിന്ന് ഉണ്ടാകുന്നുമില്ല എന്നും മുഖ്യമന്ത്രി ആരോപിച്ചു.
നരേന്ദ്രമോദിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഒരേസ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
