മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന ‘ചത്ത പച്ച- റിങ് ഓഫ് റൗഡിസ്’ എന്ന ചിത്രത്തിലെ അര്‍ജുന്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അര്‍ജുന്‍ അശോകന്‍ ചിത്രത്തില്‍ വേഷമിടുന്നത്. വ്യത്യസ്തമായ, സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് അര്‍ജുന്‍ അശോകനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. WWE താരങ്ങളുടെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അര്‍ജുന്‍ അശോകന്റെ ലുക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ കൂടി ചേര്‍ന്ന് രൂപം നല്‍കിയ റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായര്‍ ആണ്.