ഉര്‍വശി പ്രധാനവേഷത്തിലെത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ട്രെയിലര്‍ എത്തി. ഭക്തിയെയും യുക്തിയേയും ബന്ധപ്പെട്ടു കിടക്കുന്ന നഗരജീവിതങ്ങളേയും പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയില്‍ കഥ പറയുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ഉര്‍വശി, ബാലു വര്‍ഗ്ഗീസ്, കലയരസന്‍, ഗുരു സോമസുന്ദരം തുടങ്ങീ മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമ ഈ മാസം 19നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിര്‍ത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ, കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നര്‍മ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തില്‍ ഉര്‍വശി അമ്മ വേഷത്തിലെത്തുമ്പോള്‍ ബാലുവര്‍ഗീസാണ് മകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. അഭിജശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.