സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്രം കേരളത്തിന് അനുമതി നല്കി. എന്നാൽ 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബൽ വാദിച്ചു. ഇതിനായി കേന്ദ്രവും കേരളവും ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് കോടതി നിർദ്ദേശം നല്കി. കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്ന് കോടതിയും വ്യക്തമാക്കി.
13600 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി
