കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് 29 വരെ വിലക്കി ഹൈക്കോടതി. ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൊട്ടിലിലേക്കു മാറ്റാനുള്ള തീരുമാനത്തിനെതിരെ പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്റർ, വോക്കിങ്ങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്നിവർ നൽകിയ ഹർജിയിൽ രാത്രി സിറ്റിങ്ങ് നടത്തിയാണ് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വന്യമൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ആദ്യമായാണ് ഹൈക്കോടതി രാത്രി പ്രത്യേകം സിറ്റിങ്ങ് നടത്തിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ തുടർന്ന് ഇന്നുച്ചയ്ക്ക് മന്ത്രി എ കെ ശശീന്ദ്രൻ ഉന്നതതലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan