എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ കലാപശ്രമമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. പയ്യാമ്പലത്ത് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.
പയ്യാമ്പലത്ത് ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്
