കോഴിക്കോട് തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. ജനപ്രാധിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. തെരെഞ്ഞുപ്പ് ഫ്ലയിങ് സ്കോഡിന്റെ പരിശോധനയിലാണ് തെരഞ്ഞെടുപ്പിന് തലേ ദിവസം ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.