നാല്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ ഒക്ടോബർ പത്തിനകം പിൻവലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും അധികമുള്ളവരെ തിരികെ വിളിക്കണമെന്നുമായിരുന്നു ആവശ്യം. ഇതേ തുടർന്ന് ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിങ്കപ്പുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.