എൻ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും മണിശങ്കറിനെതിരെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇരുവരെയും കഴിഞ്ഞവർഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെടുക്കാൻ ഇന്ന് ചേർന്ന ജില്ലാകമ്മിറ്റിയിൽ തീരുമാനിക്കുകയായിരുന്നു.
സി.കെ. മണിശങ്കറേയും, എൻ.സി മോഹനനേയും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു
