ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വിജയശില്പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെന്ന് പാര്‍ട്ടിനേതൃത്വം ബിജെപി കേരള ഘടകത്തിന്റെ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തു. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും കേരളത്തിൽ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്നു കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ ബിജെപിയുടെ വിജയശില്പി കെ. സുരേന്ദ്രനെന്ന് പാര്‍ട്ടിനേതൃത്വം
