കോണ്‍ഗ്രസിനകത്തുള്ള അതൃപ്തി നേരത്തെ ഉള്ളതാണെന്നും നരേന്ദ്ര മോദിയുടെ രീതികള്‍ ഇഷ്ടപ്പെട്ടുവെന്നും മോദിയെ കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായതെന്നും ബിജെപി അംഗത്വമെടുത്തതിന് ശേഷം തിരിച്ചെത്തിയ പത്മജ വേണുഗോപാൽ വ്യക്തമാക്കി. പത്മജയ്ക്ക് വിമാനത്താവളത്തില്‍ തന്നെ വമ്പൻ സ്വീകരണമൊരുക്കിയ ബിജെപി പിന്നീട് സംസ്ഥാന കാര്യാലയത്തിലെത്തി അവിടെയും വരവേൽപ്പ് നടത്തി. ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കമാണ് സ്വീകരണമൊരുക്കിയത്. തുടര്‍ന്ന് പി കെ കൃഷ്ണദാസ്, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖർ എന്നിവര്‍ കൂടി ചേര്‍ന്ന് മാധ്യമങ്ങളുമായും സംസാരിച്ചു.
പത്മജയ്ക്ക് സ്വീകരണമൊരുക്കി ബിജെപി
