‘ഭ്രമയുഗം’ കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന് രാഹുല്‍ സദാശിവന്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ എത്തുന്ന മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്ന പ്രചരണങ്ങള്‍ ആരംഭിച്ചത്. ഈ പ്രചാരണങ്ങളോടാണ് സംവിധായകന് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ”ഭ്രമയുഗം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്.” അതേസമയം, ഫെബ്രുവരി 15ന് ആണ് ഭ്രമയുഗം റിലീസിന് ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്, അര്ജുന് അശോകന്, മണികണ്ഠന് ആചാരി, അമാല്‍ഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം ഒരുക്കിയത്.
‘ഭ്രമയുഗം’ ചിത്രം കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല!
