നന്ദമുരി ബാലകൃഷ്ണയുടെ ഒടുവിലെത്തിയ ‘ഭഗവന്ത് കേസരി’യും ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തായി. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് 88.55 കോടി രൂപയും നേടി. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 1.90 കോടി രൂപയും നേടിയെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് ഭഗവന്ത് കേസരി 14.05 കോടി രൂപയും ആകെ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഭഗവന്ത് കേസരി ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഹിന്ദി പതിപ്പിനും നന്ദമൂരി ബാലകൃഷ്ണ തന്നെ ഡബ് ചെയ്തിരിക്കുന്നു. ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വന്‍ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായി അനില്‍ രവിപുഡി സംവിധാനം ചെയ്ത ഭഗവന്ത് കേസരി ഹാട്രിക് വിജയ ചിത്രമായി മാറുകയും ചെയ്തതിനാല്‍ യുവ നായകന്മാരും അമ്പരക്കുകയാണ്. നന്ദമുരി ബാലകൃഷ്ണയ്ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാളിന് പുറമേ അര്ജുന് രാംപാലും പ്രധാന വേഷത്തില്‍ എത്തി.
ആഗോളതലത്തില്‍ 112.75 കോടി രൂപ നേടി ‘ഭഗവന്ത് കേസരി’
