ഒരു മാസം നീണ്ട കഠിന വ്രതത്തിനൊടുവിൽ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരുമാസം നോമ്പ് അനുഷ്ടിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും, ദാനധര്‍മം നടത്തിയും, സല്‍ക്കര്‍മങ്ങള്‍ പതിവാക്കിയാണ് മുസ്ലിം സഹോദരങ്ങൾ റമസാനെ വരവേൽക്കുന്നത്. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് സ്നേഹം പങ്കിട്ടാണ് എല്ലാവരുടെയും പെരുന്നാള്‍ ആഘോഷം. പെരുന്നാള്‍ ദിനത്തിൽ പുതുവസ്ത്രം ധരിക്കുന്നതിന് പ്രത്യേക പ്രതിഫലമുണ്ടെന്നാണ് വിശ്വാസം. പള്ളികളിലെയും ഈദ് ഗാഹുകളിലെയും നമസ്കാരത്തിന് ശേഷം ഓരോരുത്തരും കുടുംബവീടുകളില്‍ സ്നേഹ സന്ദര്‍ശനം നടത്തും.
ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാളിന്റെ സന്തോഷ നിറവില്‍
