Screenshot 2025 04 22 18 14 50 658 com.google.android.googlequicksearchbox edit

അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതിയിൽ പ്രത്യേക സമിതിയെ  അന്വേഷണത്തിന് നിയോഗിച്ച്  ഊർജ വകുപ്പ്. ഊർജ വകുപ്പ് ജോയിൻ്റ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ എന്നിവരാണ് സമിതി അംഗങ്ങൾ. ആരോപണ വിധേയർക്ക് താഴെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി ഗോത്രവർഗ്ഗ  ഉന്നതികളിൽ അനെർട്ട് നടപ്പാക്കിയ 6.35 കോടിയുടെ സൗരോർജ-വിൻഡ്  പദ്ധതിയിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *