‘ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റായ ‘ഹേയ് സിരി’യുടെ കമാന്റില്‍ മാറ്റം വരുത്താനൊരുങ്ങി കമ്പനി. നിലവില്‍, ഐ ഫോണുകളിലോ ആപ്പിള്‍ സ്പീക്കറുകളിലോ വോയ്‌സ് അസിസ്റ്റന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ സിരിക്ക് മുമ്പ് ‘ഹേയ്’ ചേര്‍ക്കണം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ‘ഹേയ്’ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആപ്പിളെന്ന് മാര്‍ക്ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിളിന്റെ സ്മാര്‍ട്ട് അസിസ്റ്റന്റിനോട് ‘സിരി’ എന്ന് വിളിച്ച ശേഷം നിങ്ങള്‍ക്ക് ആവശ്യമായ കമന്റ് ചെയ്യാം. അടുത്ത വര്‍ഷമോ, അല്ലെങ്കില്‍ 2024 ആദ്യമോ ഈ മാറ്റം ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളില്‍ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തില്‍ ഒരു മാറ്റം വരുന്നതിനാല്‍ സിരിയും ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് അലക്‌സയുമായുള്ള വിപണിയിലെ പോരാട്ടം കനക്കും എന്നാണ് പറയുന്നത്. അലക്‌സയെ അഭിസംബോധന ചെയ്യാന്‍ വെറും ‘അലക്‌സ’ എന്ന് വിളിച്ചാല്‍ മതിയാകും.