മലയാള സിനിമയില്‍ അത്തരത്തില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ച രണ്ട് പേരുകളാണ് സോഫിയ പോളും വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സും. പത്ത് വര്‍ഷം, ആറ് സിനിമകള്‍ 300 കോടിയിലേറെ വിറ്റുവരവുകള്‍. അതിശയകരമാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഈ പടയോട്ടം. ആര്‍. ഡി. എക്‌സിന്റെ വന്‍ വിജയത്തിന് ശേഷം ആന്റണി വര്‍ഗീസ് തന്നെ നായകനായി നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഏഴാമത്തെ നിര്‍മാണ സംരംഭം. ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ എന്നാണ് ചിത്രത്തിന് താത്കാലികമായി ടാഗ് കൊടുത്തിരിക്കുന്നത്. വിക്രം വേദ, കൈതി, ആര്‍ഡിഎക്‌സ് എന്നീ ചിത്രങ്ങളില്‍ സംഗീതം നല്‍കിയ സാം സി. എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റോയ്‌ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 100 അടിയോളം വലിപ്പമുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റ് നിര്‍മ്മിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കടലിന്റെ പശ്ചാത്തലത്തില്‍ ഒരു റിവഞ്ച്- ആക്ഷന്‍ ഡ്രാമ ഴോണറിലാണ് ചിത്രമെത്തുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ വിക്രം മോറയാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് എന്നതും പ്രതീക്ഷയാണ്. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷം ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.