വാര്‍ദ്ധക്യം ശരീരത്തിന് അണുബാധകളെ ചെറുക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ഓറല്‍ ബാക്ടീരിയകളെ കൂടുതല്‍ അപകടകരമാക്കുകയും ചെയ്യുന്നു. പലപ്പോഴും പ്ലാക്ക് അടിഞ്ഞു കൂടുന്നത് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത മോണരോഗം (പീരിയോണ്‍ഡൈറ്റിസ്) ശരീരത്തില്‍ വീക്കം വര്‍ധിക്കും. ഇത് അല്‍ഷ്യമേഴ്‌സ്, ഹൃദ്രോഗം പോലുള്ള രോഗങ്ങളിലേക്കും നയിക്കും. വാര്‍ദ്ധക്യത്തില്‍ ഓറല്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ ആന്റി-ഏജിങ് ടൂത്ത് പേസ്റ്റുകള്‍ക്ക് സാധിക്കും. ഇനാമല്‍ പുനസ്ഥാപിക്കുന്നതിനും പല്ലുകളിലെ പോടുകള്‍ കുറയ്ക്കുന്നതിനും ഫ്‌ലൂറൈഡ് സഹായിക്കും. പ്രായമാകുന്തോറും ഇനാമലിന് സ്വാഭാവികമായും തേയ്മാനം സംഭവിക്കുകയും പല്ലുകള്‍ നശിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫ്‌ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ പല്ലുകള്‍ ദ്രവിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാനും യുവത്വം നിറഞ്ഞ പുഞ്ചിരി നിലനിര്‍ത്താനും സഹായിക്കുന്നു. കോഎന്‍സൈം ക്യു 10, ഗ്രീന്‍ ടീ സത്ത്, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ സെല്ലുലാര്‍ തലത്തില്‍ വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദത്തെ ചെറുക്കാന്‍ സഹായിക്കുന്നു. കൂടാതെ, മോണ വീക്കവും രക്തസ്രാവവും കുറയ്ക്കാന്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റുകള്‍ സഹായിക്കും. ഇത് മോണയിലെ വാര്‍ദ്ധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നത് തടയുന്നു. കാപ്പി, ചായ, വൈന്‍, മറ്റ് ജീവിതശൈലി ഘടകങ്ങള്‍ എന്നിവ കാരണം പല്ലുകളില്‍ കറ പിടിക്കാം. ഹൈഡ്രജന്‍ പെറോക്‌സൈഡ് അല്ലെങ്കില്‍ ബേക്കിങ് സോഡ പോലുള്ള വെളുപ്പിക്കല്‍ ഏജന്റുകള്‍ അടങ്ങിയിട്ടു ടൂത്ത് പേസ്റ്റുകള്‍ നിങ്ങളുടെ പല്ലുകളിലെ കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.