ശിശുക്ഷേമ സമിതിയിൽ അഞ്ചര മാസം പ്രായമുള്ള കുട്ടി ഇന്ന് രാവിലെ മരിച്ചു. പാൽ തൊണ്ടയിൽ കുരുങ്ങിയുള്ള മരണമെന്നാണ് പൊലീസ് റിപ്പോർട്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടർന്നെന്ന് എസ്എടി ആശുപത്രി അധികൃതർ അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.
ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം
