നിവിന്‍ പോളി നായകനാകുന്ന ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന ചിത്രത്തിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാമിന്റെ സംവിധാനത്തിലാണ് സിനിമ. നിവിന്‍ പോളിയടക്കമുള്ളവര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. എന്‍ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫി. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ഉമേഷ് ജെ കുമാര്‍. നിവിന്‍ പോളിയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ആണ്.