അനിഖ സുരേന്ദ്രന്‍ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ബുട്ട ബൊമ്മ ടീസര്‍ എത്തി. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ആണ് ബുട്ട ബൊമ്മ. അനിഖയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷം തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ കഥാപാത്രം സൂര്യ വിശിഷ്ട പുനരവതരിപ്പിക്കുന്നു. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള.