വാഹനപരിശോധനക്കിടെ കണ്ണൂരിൽ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ച്കാറിനുള്ളിൽ കയറി പരിശോധിക്കുമ്പോഴാണ് ഉദ്യോഗസ്ഥനുമായി കാർ കടന്നു കളഞ്ഞത്. മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോഗസ്ഥനെ ഇറക്കിവിട്ടു. മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷമാണ് ഇവർ ഉദ്യോഗസ്ഥനെയും കൊണ്ട് പോയത്.മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനപരിശോധനക്കിടെ കണ്ണൂരിൽ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി
