ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസ് ഫാക്ടറിയില്‍ നിന്ന് അമോണിയ ചോര്‍ന്നു. ഫാക്ടറിയിൽ പൊട്ടിത്തെറി ഉണ്ടാവുകയും പിന്നാലെ അമോണിയം ചോരുകയുമായിരുന്നു. ഐസ് ഫാക്ടറിക്ക് ഏകദേശം 200 മീറ്ററോളം ചുറ്റളവില്‍ താമസിച്ചിരുന്നവര്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ഫാക്ടറി പരിസരങ്ങളിലെ ചെടികളും മരങ്ങളും കരിഞ്ഞുപോയ അവസ്ഥയിലാണ്. പ്രസ്തുത കമ്പനിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാര്‍ ഉയർത്തുന്നത്. പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഐസ് ഫാക്ടറി ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.