ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ വരുന്ന മുകേഷ് അംബാനിയും ഗൗതം അദാനിയും കൈകോര്‍ക്കുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ വൈദ്യുതി പ്ലാന്റില്‍ 26 ശതമാനം ഓഹരി വാങ്ങാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ ദിവസം ധാരണയിലെത്തിയത്. ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പ്ലാന്റിലെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ധാരണാപത്രം ഒപ്പുവെച്ചു. അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ മഹാന് എനര്ജന് ലിമിറ്റഡിലെ അഞ്ച് കോടി ഓഹരികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങും. 50 കോടി മുടക്കിയാണ് ഓഹരികള്‍ വാങ്ങുക. 20 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടാനാണ് ഇരുകമ്പനികളും തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗുജറാത്തില്‍ നിന്നാണെങ്കിലും ബിസിനസ് രംഗത്ത് ശക്തമായ മത്സരമാണ് ഇരുവരും കാഴ്ച വെയ്ക്കുന്നത്.
അംബാനിയും അദാനിയും കൈകോര്‍ക്കുന്നു
