ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖ എന്നാൽ വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനം വകുപ്പിന്റെ പേരിൽ ആക്കുന്നു അല്പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നുവെന്നും ആദ്യഗഡു നൽകാൻ താൻ നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ച സ്ത്രീയുടഭർത്താവിനെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമല്ലേ പ്രതിഷേധിക്കേണ്ടതെന്ന് എ കെ ശശീന്ദ്രന്
