മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജന്‍ഡയുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ.പിണറായിക്ക് പണം നല്‍കിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോയെന്നും, ആദായനികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചോയെന്നും ബാലന്‍ ചോദിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയെ ഭയപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.