മലയാളികളുടെ പ്രിയ താരമായ മഞ്ജു വാര്യരുടെ അമ്മ ഗിരിജ അറുപത്തേഴാം വയസില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തി. കൊച്ചുകുട്ടിയായിരുന്നപ്പോഴേ മഞ്ജുവാര്യരെ നൃത്തം അഭ്യസിപ്പിച്ചും പരിശീലിപ്പിച്ചും വളര്‍ത്തി താരമാക്കിയ അമ്മയുടെ അരങ്ങേറ്റ വിവരം മഞ്ജു വാര്യര്‍തന്നെയാണ് പുറത്തുവിട്ടത്. അമ്മ മോഹിനിയാട്ടം അരങ്ങേറ്റം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഫേസ് ബുക്കിലൂടെയാണ് താരം പങ്കുവച്ചത്.
അമ്മ ഗിരിജ ഈയിടെ കഥകളിയിലും അരങ്ങേറ്റം കുറിച്ചിരുന്നു. കഥകളി വേഷമണിഞ്ഞു അരങ്ങിലെത്തിയ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെത്തന്നെ മഞ്ജു വാര്യര്‍ പങ്കുവച്ചിരുന്നു.
കലാരംഗത്തും അഭിനയ രംഗത്തുമെല്ലാം തനിക്കു പിന്തുണയും പ്രോല്‍സാഹനവും തന്നത് അമ്മയാണെന്ന് മഞ്ജുവര്യര്‍ അഭിമുഖങ്ങളിലെല്ലാം പറയാറുണ്ട്. അമ്മയുടെ അരങ്ങേറ്റ വിവരം ചിത്രങ്ങള്‍ സഹിതം പങ്കുവച്ച മഞ്ജു വാര്യരുടെ വാക്കുകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പ്രായം വെറും നമ്പരാണെന്ന് എല്ലാവരേയും ഓര്‍മിപ്പിക്കുകയാണ് മഞ്ജു വാര്യര്‍.
‘അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു’, എന്നാണ് മഞ്ജുവിന്റെ പോസ്റ്റ്.
മകളുടെ അമ്മ.