ലോക്സഭയ്ക്ക് പിന്നാലെ ദില്ലി ഭരണ നിയന്ത്രണ ബില്ലിൽ രാജ്യസഭയിലും ശക്തമായ വാദപ്രതിവാദം. പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങൾക്ക് സ്ലിപ് നൽകി. വോട്ടെടുപ്പിൽ ബിൽ പാസായി. പ്രതിപക്ഷത്ത് നിന്നുയർന്ന ശക്തമായ വിമർശനങ്ങളെയും എതിർ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്.
ലോക്സഭയ്ക്ക് പിന്നാലെ ദില്ലി ഭരണ നിയന്ത്രണ ബില്ലിൽ രാജ്യസഭയിലും ശക്തമായ വാദപ്രതിവാദം
