സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം എടുത്തത് ശരിയായ തീരുമാനമാണെന്നും കോൺഗ്രസിന് ഇനി നല്ല കാലമാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപിക്കാർ കോൺഗ്രസിലേക്ക് ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ മതേതരത്വത്തിൻ്റെ വഴിയിൽ വന്നത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു ഇത്തരം രാഷ്രീയത്തിന് ഇനി പ്രസക്തിയില്ലെന്നും ബിജെപി വിടുന്നവർ സിപിഎമ്മിലേക്കല്ല, കോൺഗ്രസിലേക്കാണ് വരുന്നതെന്നും ബിജെപിയുടെ വളർച്ച നിന്നുവെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പാലക്കാട്ട് യുഡിഎഫിന് വലിയ ജയം ഉണ്ടാകും. സന്ദീപിന്റെ വരവ് അത് ഒന്നു കൂടി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപിക്കാർ കോൺഗ്രസിലേക്ക് ഒഴുകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
