Screenshot 2025 01 23 12 13 56 600 com.google.android.googlequicksearchbox edit

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ല . നവീൻബാബുവിനെതിരായ അഴിമതി പരാതി, പോസ്റ്റുമോർട്ടം, അന്വേഷണം, വീട്ടുകാരുടെ ആരോപണം തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സണ്ണി ജോസഫ് എംഎൽഎ ചോദിച്ചത്. പരിയാരം മെഡിക്കൽ കോളിജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ  മറുപടി. വിജിലൻസ് കേസിലെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.‌ അന്വേഷണം തുടരുന്നതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറാൻ സാധിക്കില്ല. മറ്റ് കാര്യങ്ങളെല്ലാം അന്വേഷണം നടന്നുവരുന്നുവെന്ന മറുപടിയിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *