മലയാള ചലച്ചിത്ര സംഘടനയായ അമ്മയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും സ്ത്രീകൾ ആവട്ടെയെന്ന് നടൻ സലിംകുമാർ. അങ്ങനെ വന്നാൽ അമ്മ സമൂഹത്തിന് കൊടുക്കുന്ന നല്ലൊരു സന്ദേശമാകും അതെന്നും സലിം കുമാർ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്, അനൂപ് ചന്ദ്രന് എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന് ചേര്‍ത്തലയും, രവീന്ദ്രനും പിന്മാറിയതായാണ് വിവരം.
അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെ എന്ന് നടൻ സലിം കുമാർ
