കരുവന്നൂർ കേസിലെ ഇഡി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്നും മാധ്യമങ്ങളിൽ നിന്നാണ് കുറ്റപത്രത്തിൽ പേരുണ്ടെന്ന വിവരമറഞ്ഞതെന്നും എ.സി മൊയ്തീൻ. ഭരണകക്ഷിക്ക് വേണ്ടി നിലകൊള്ളുന്ന അന്വേഷണ ഏജൻസിയാണ് ഇ.ഡിയെന്നും എങ്ങനെയാണ് ഇ.ഡി കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യം കണ്ടതുമാണ് പ്രത്യേകിച്ച് കേരളത്തിൽ, ഇഡിയുടെ രീതി എല്ലാവർക്കും വ്യക്തമാണെന്നും എസി മൊയ്തീൻ ആരോപിച്ചു. ഇതിലൂടെ രാഷ്ട്രീയ ലാഭങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാകും കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ളവർ കരുതുന്നത് പാർട്ടിക്കും സർക്കാരിനും പക്ഷേ ഒരു ചുക്കും സംഭവിക്കില്ല കരുവന്നൂർ ബാങ്കിൽ സാങ്കേതിക ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് പറയുന്നില്ല പക്ഷേ അതിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് പറയുന്നതെന്നും മൊയ്തീൻ പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan