ഇന്ത്യയുടെ വാര്‍ഷിക ജി.ഡി.പി വളര്‍ച്ചയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ ഇടിവ്. 2024-25 വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.5 ശതമാനം. പ്രതീക്ഷിത വളര്‍ച്ചക്കൊപ്പമാണ് ഈ നിരക്കുകളെങ്കിലും 2023-24 വര്‍ഷത്തില്‍ നേടിയ 9.2 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് ഏറെ പുറകിലാണ്. അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 7.4 ശതമാനത്തിന്റെ മെച്ചപ്പെട്ട വളര്‍ച്ചയുണ്ടായി. മുന്‍ വര്‍ഷത്തെ മാര്‍ച്ച് പാദത്തിലെ 8.4 ശതമാനത്തെ അപേക്ഷിച്ച് ഇതും കുറവാണ്. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.5 ആയാണ് കണക്കാക്കുന്നത്. റിസര്‍വ് ബാങ്കും ഇതേ നിരക്കാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 10.8 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. അതേസമയം, മെച്ചപ്പെട്ട കണക്കുകളല്ല ഈ വര്‍ഷമുള്ളത്. കാര്‍ഷിക മേഖല മുന്‍ വര്‍ഷത്തെ 2.7 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായാണ് വളര്‍ന്നത്. പൊതു ഭരണമേഖലയില്‍ 8.7 ശതമാനവും പ്രതിരോധ സേവനങ്ങളില്‍ 7.8 ശതമാനവും വളര്‍ച്ചയുണ്ടായി. സ്വകാര്യമേഖലയിലെ ചെലവുകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമാണുള്ളത്. 5.6 ശതമാനമായിരുന്നു പ്രതീക്ഷിത വളര്‍ച്ച. രേഖപ്പെടുത്തിയത് 7.2 ശതമാനമാണ്. സര്‍ക്കാരിന്റെ ചെലവഴിക്കലുകളില്‍ 1.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയുടെ വാര്‍ഷിക ജി.ഡി.പി വളര്‍ച്ചയില്‍ ഇടിവ്
