മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കേതിരെ പി. വി അൻവർ നടത്തിയ പ്രസ്താവനകൾ മാധ്യമങ്ങളിലെ തലക്കെട്ടുകൾക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. അൻവർ ഇപ്പോൾ മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും നവീൻ ബാബുവിന്റെ മരണം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞ് വെളിപാട് പോലെ അൻവർ ഇപ്പോൾ എന്തൊക്കെയോ പറയുന്നു അതിൽ ആത്മാർത്ഥത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിയാണ് ഇതിന് പിന്നിൽ എന്നാണല്ലോ പറഞ്ഞതെന്നും മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലാലോ എന്നായിരുന്നു അൻവറിന്റെ ആരോപണങ്ങളിൽ വിജയരാഘവന്റെ മറുപടി.
അൻവറിന്റെ പ്രസ്താവനകൾ തലക്കെട്ടുകൾക്ക് വേണ്ടി മാത്രമെന്ന് എ വിജയരാഘവൻ
