പത്തനംതിട്ട ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെ പാഴ്സൽ പൊട്ടിത്തെറിച്ചു. പോസ്റ്റ് ഓഫീസിൽ കവര്‍ സീൽ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്. ഗുജറാത്തിൽ നിന്ന് സ്വകാര്യ കൊറിയർ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാക്കറ്റ് ആണ് പൊട്ടിത്തെറിച്ചത്. പാക്കറ്റിനുള്ളിൽ പെല്ലറ്റുകളാണെന്ന് കണ്ടെത്തി. ഈ പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചത്. എയര്‍ഗണ്ണുകളിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. പാക്കറ്റുകൾ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയി.
പത്തനംതിട്ട ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെ പാഴ്സൽ പൊട്ടിത്തെറിച്ചു
