തിരുവനന്തപുരത്ത് സിനിമ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഉയർന്ന ദൃശ്യ സാക്ഷരതയുടേയും ഉയർന്ന ചലച്ചിത്ര ആസ്വാദനത്തിന്റെയും നാടാണ് പ്രബുദ്ധ കേരളം പടുത്തുയർത്താനായി മലയാള സിനിമ നിർവഹിച്ചത് വലിയ പങ്കാണ് മറ്റ് സംസ്ഥാനങ്ങൾ പുരാണങ്ങൾ സിനിമയാക്കിയപ്പോൾ മലയാളം വേറിട്ട് നിന്നു മലയാളത്തിന്റെ വിഗതകുമാരനും ബാലനും സാമൂഹ്യ പ്രസക്തമായ പ്രമേയങ്ങൾ സിനിമയാക്കി. മലയാള സിനിമയെ കാലത്തിനൊത്ത് നവീകരിക്കേണ്ടത് അനിവാര്യമാണ് അതിനുള്ള ചുവടുവെപ്പാണ് സിനിമ കോൺക്ലേവെന്നു അദ്ദേഹം പറഞ്ഞു. അതോടൊപ്പം കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ വീണ്ടും അദ്ദേഹം വിമർശനം ഉന്നയിച്ചു..
സിനിമ കോൺക്ലേവിന് കൊച്ചിയിൽ തുടക്കം
