പാലാ നഗരസഭയിൽ സിപിഎം കൗൺസിലർക്കെതിരെ പോലീസിൽ പരാതി നൽകി മാണി ഗ്രൂപ്പ് കൗൺസിലർ. പാലാ നഗരസഭയിൽ നടന്ന ഇയർപോഡ് മോഷണ വിവാദത്തെ തുടർന്നാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തെളിവുകൾ ഉൾപ്പെടെയാണ് സിപിഎം നേതാവിനെതിരെ മാണി ഗ്രൂപ്പ് പരാതി നൽകിയിരിക്കുന്നത്. വ്യാജ തെളിവുകൾ നൽകി തനിക്കെതിരെ പരാതി നൽകിയ മാണി ഗ്രൂപ്പ് കൗൺസിലർക്കെതിരെ, മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് ആരോപണ വിധേയനായ സിപിഎം കൗൺസിലർ പറഞ്ഞു.
മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴി, തെളിവുകൾ ഉൾപ്പെടെയാണ്ഇടതു മുന്നണിയിലെ ബിനു പുളിക്കക്കണ്ടത്തിലിനെതിരെ പരാതി നൽകിയത്. തനിക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് ബിനു പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയവർക്കെതിരെ മാനനഷ്ട കേസ് ഉടൻ കൊടുക്കുമെന്നും ബിനു പറഞ്ഞു.