സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4820 ആയി. ഇന്നലെ പവന് 360 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെ ഉണ്ടായ വര്‍ധന 680 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് സ്വര്‍ണവില. ഒരാഴ്ചക്കിടെ 1680 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4000 രൂപയാണ്.