‘ഇന്ത്യന്‍ 2’ കണ്ടിറങ്ങാനിരുന്ന പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കി ‘ഇന്ത്യന്‍ 3’യുടെ ടീസര്‍. ഇന്ത്യന്‍ 2 തിയേറ്ററില്‍ അവസാനിക്കുമ്പോള്‍ ടെയ്ല് എന്‍ഡ് ആയാണ് ടീസര്‍ എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വല്‍ ആണ് ഇന്ത്യന്‍ 3. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയില്‍ പറയുന്നത്. വീരശേഖരന്‍ എന്ന കഥാപാത്രമായി കമല്ഹാസന് എത്തുമ്പോള്‍ അമൃതവല്ലിയായി കാജല്‍ അഗര്‍വാള്‍ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യന്‍ ആദ്യ ഭാഗത്തില്‍ അമൃതവല്ലിയെ അവതരിപ്പിച്ചത്. നാല്പതുകാരനായാണ് കമല്‍ ഹാസന് ഇന്ത്യന്‍ 3യില്‍ എത്തുക. ഡീ എയ്ജിംഗ് സാങ്കേതികവിദ്യയിലൂടെയാകും താരത്തെ ചെറുപ്പമാക്കിയിരിക്കുക. അത്യുഗന്‍ വിഷ്വല്‍ എഫ്ക്ട്സുകളാല് സമ്പന്നമാകും സിനിമയെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്ത്യന്‍ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ 2 അവസാനിക്കുമ്പോള്‍ ‘ഇന്ത്യന്‍ 3’ ടീസര്‍
