ബോളിവുഡിന്റെ സൂപ്പര്‍താരമാണ് സഞ്ജയ് ദത്ത്. ഇതിനോടകം തന്നെ വമ്പന്‍ വാഹനങ്ങളുടെ വലിയ നിരയുള്ള സഞ്ജയുടെ ഗാരിജിലെ പുത്തന്‍ അതിഥി 2024 റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ എല്ഡബ്ളിയുബി എസ്യുവിയാണ്. 3.50 കോടി രൂപ വിലയുള്ള മോഡല്‍ സ്വന്തമായി ഡ്രൈവ് ചെയ്ത് വരുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. മുബൈയില്‍ ഏകദേശം 4 കോടി രൂപയോളമാണ് വണ്ടിയുടെ ഓണ്‍-റോഡ് വില. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്ഡബ്ളിയുബി എസ്യുവിയുടെ ബറ്റുമി ഗോള്‍ഡ് കളര്‍ ഓപ്ഷനാണ് നടന് സ്വന്തമാക്കിയിരിക്കുന്നത്. കോടികള്‍ മുടക്കുന്ന റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി എല്ഡബ്ളിയുബി വേരിയന്റ് നിരവധി പ്രീമിയം ഫീച്ചറുകളാല്‍ സമ്പന്നമായാണ് വരുന്നത്. ഇതിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സിഗ്നേച്ചര്‍ ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്, ഫ്ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഹീറ്റഡ് വിന്‍ഡ്സ്ക്രീന്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍ എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഒരുക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ വിപണിയിലെത്തുന്ന ലക്ഷ്വറി എസ്യുവിയുടെ ഏത് പതിപ്പാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.
റേഞ്ച് റോവര്‍ എല്ഡബ്ളിയുബി സ്വന്തമാക്കി സഞ്ജയ് ദത്ത്
