5 20

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ കോമ്പസ് എസ്യുവിയുടെ അടിസ്ഥാന വേരിയന്റിന് 1.7 ലക്ഷം രൂപ കുറച്ചു. അതേസമയം മോഡലിന്റെ മറ്റെല്ലാ വകഭേദങ്ങള്‍ക്കും 14,000 രൂപ വീതം വില വര്‍ധിച്ചിട്ടുണ്ട്. വില കുറച്ചതോടെ, കോമ്പസിന്റെ അടിസ്ഥാന വേരിയന്റിന് ഇപ്പോള്‍ 18.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. വില ക്രമീകരണത്തിന് ശേഷം, കോംപസ് ഇപ്പോള്‍ 18.99 ലക്ഷം രൂപയില്‍ തുടങ്ങി ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 32.41 ലക്ഷം രൂപ വരെ ഉയരുന്നു. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്നോളജി, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് ജീപ്പ് കോമ്പസിന്റെ ടോപ്പ്-സ്‌പെക് വേരിയന്റില്‍ ഉള്‍പ്പെടുന്നത്.സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ കോമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നു. 170 ബിഎച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ജീപ്പ് കോമ്പസിന് കരുത്തേകുന്നത്. ഇതില്‍ ആറ് സ്പീഡ് മാനുവല്‍, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.എസ്യുവി ഫ്രണ്ട് വീല്‍, ഓള്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. എന്നാല്‍ ഓള്‍-വീല്‍ ഡ്രൈവ് 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമേ ലഭ്യമാകൂ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *