പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 20000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തുടക്കമിടാനുള്ള ശ്രമത്തിലാണ് സിഎംഎഫ്. ബേസിക് വേരിയന്റിനായിരിക്കും 20,000 താഴെ വില വരിക. ഡിസ്കൗണ്ട് ഇല്ലാതെ 18000 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡിസ്കൗണ്ടോടെ 17000 രൂപയില്‍ താഴെ ലഭിക്കാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. മീഡിയടെക് സൈമെന്സിറ്റി 7300 സോക് പ്രോസസര്‍, 128ജിബി, 256ജിബി എന്നിങ്ങനെ രണ്ട് യുഎഫ്എസ് 2.2 സ്റ്റോറേജ് വേരിയന്റുകള്‍ അടക്കം നിരവധി ഫീച്ചറുകളുമായി പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാന്‍ഡ്സെറ്റിന് 6.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയും 120ഹെര്‍ട്സ് റിഫ്രഷ് നിരക്കും ഉണ്ടായിരിക്കും. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും 50 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറയും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.