ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് സ്പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ വകഭേദം അവതരിപ്പിച്ചു. സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക്ക് 2.0 എന്ന പേരിലാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ സ്പ്ലെന്‍ഡറിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ലോഞ്ച്. ഈ പുതിയ മോഡല്‍ നിരവധി നൂതന സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്നു. ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക്ക് 2.0 അതിന്റെ ക്ലാസിക് ഡിസൈന്‍ നിലനിര്‍ത്തുന്നു. ഹൈ ഇന്റന്‍സിറ്റി പൊസിഷന്‍ ലാമ്പ് (എച്ച്‌ഐപിഎല്‍), എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എച്ച് ആകൃതിയിലുള്ള സിഗ്‌നേച്ചര്‍ ടെയില്‍ ലാമ്പ് എന്നിവ പുതിയ മോഡലിന്റെ സവിശേഷതകളാണ്, ഇത് റോഡില്‍ വേറിട്ട രൂപം സൃഷ്ടിക്കുന്നു. 82,911 രൂപയാണ് ഈ ബൈക്കിന്റെ ദില്ലി എക്‌സ്-ഷോറൂം വില. ലിറ്ററിന് 73 കിലോമീറ്ററാണ് ഈ ബൈക്കിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്.