സംസ്ഥാന ക്യാമ്പിൽ ചില തർക്കങ്ങൾ ഉണ്ടായി, അതിനെ പർവതീകരിച്ച് കാണിക്കാനാണ് ശ്രമം നടക്കുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള പ്രശ്നമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും സംഘർഷം ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാൽ സംഘർഷത്തെ കുറിച്ച് കെപിസിസി പ്രസിഡന്റിന് ധാരാളം പരാതി കിട്ടിയെന്നും നിജ സ്ഥിതി അന്വേഷിക്കുമെന്നും അന്വേഷണ കമ്മിറ്റി അംഗം എം എം നസീർ പ്രതികരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു ,എം എം നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് ഈ സംഭവത്തിൽ അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.